കയർവില പുനർനിർണയം: ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു

Sunday 17 July 2022 3:50 AM IST

ആലപ്പുഴ: കയറിന്റെ വില പുനർനിർണയിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് അദ്ധ്യക്ഷൻ അഡ്വ.എൻ.സായികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രി പി.രാജീവിന് കൈമാറി. സമിതി കൺവീനറായ അഡിഷണൽ കയർ വികസന ഡയറക്ടർ കെ.നാരായണൻകുട്ടി, ട്രേഡ് യൂണിയൻ പ്രതിനിധികളായ എം.കെ.ശീമോൻ (എ.ഐ.ടി.യു.സി), എസ്.രാജേന്ദ്രൻ (ഐ.എൻ.ടി.യു.സി), കയർഫെഡ് മാർക്കറ്റിംഗ് മാനേജർ ശ്രീവർദ്ധൻ നമ്പൂതിരി എന്നിവരും പങ്കെടുത്തു.

വിവിധ കയർസംഘങ്ങൾ സന്ദർശിച്ച് കയർ ഉത്പാദനത്തിന്റെ വിവിധവശങ്ങളും വിലനിലവാരവും ഉത്പാദനക്ഷമതയും പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, കയർ മെഷീനറി മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ എം.എച്ച്.റഷീദ്, കയർ തൊഴിലാളി യൂണിയൻ പ്രതിനിധികളായ ടി.കെ.ദേവകുമാർ, എൻ.ആർ.ബാബുരാജ് (സി.ഐ.ടി.യു), എം.കെ.ശീമോൻ, എ.അബ്ബാസ് ( എ.ഐ.ടി.യു.സി), എ.കെ.രാജൻ, എസ്.രാജേന്ദ്രൻ (ഐ.എൻ.ടി.യു.സി), സി.എസ്.രമേശൻ (യു.ടി.യു.സി), സലിംബാബു (ടി.യു.സി.ഐ), പി.ബി.പുരുഷോത്തമൻ (ബി.എം.എസ്) എന്നിവരും നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധിയും സമിതിയിലെ അംഗങ്ങളായിരുന്നു.

Advertisement
Advertisement