സത്യവാങ്മൂലം അപലപനീയം

Sunday 17 July 2022 12:37 AM IST

കൊച്ചി: സഭയുടെയും അതിരൂപതയുടെയും കാനോനിക സമിതികളെ അപഹസിക്കുന്ന വിധത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച സംസ്ഥാന സർക്കാർ നടപടിയെ എറണാകുളംഅങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗം അപലപിച്ചു. അതിരൂപതയിൽ നടന്ന ഭൂമി ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന അന്വേഷണ കമ്മിഷനുകളുടെ കണ്ടെത്തലുകൾ കാനോനിക സമിതികൾ ശരിവച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഇൻകം ടാക്‌സ് വകുപ്പ് ആറു കോടിയോളം രൂപ അതിരൂപതയ്ക്ക് പിഴ ചുമത്തി. ഈ സാഹചര്യത്തിൽ കാനോനിക നടപടികൾ പാലിച്ചാണ് ഭൂമി ഇടപാടുകൾ നടന്നതെന്ന് സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം ദുരൂഹമാണെന്ന് കലൂർ റിന്യൂവൽ സെന്ററിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു.

Advertisement
Advertisement