മെഡിസെപ്പിൽ ഉൾപ്പെടുത്തണം

Monday 18 July 2022 12:02 AM IST

കൊച്ചി: മെഡിസെപ്പ് ഇൻഷ്വറൻസ് പദ്ധതിയിൽ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടാത്ത വൃവസായ തൊഴിലാളികളെയും പെൻഷൻകാരെയും ഉൾപ്പെടുത്തണമെന്ന് ഓൾ ഇന്ത്യാ ഇ.പി.എഫ് മെമ്പേർസ് ആൻഡ് പെൻഷനേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശൃപ്പെട്ടു. ദുരിതമനുഭവിക്കുന്ന പി.എഫ് പെൻഷൻകാർക്ക് മെഡിസെപ്പ് ആശ്വാസമാകും. സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ബേബി, ഡോ.വി. ജയചന്ദ്രൻ, കെ.എ. റഹ്‌മാൻ, വിജിലൻ ജോൺ, എസ്. ജയകുമാർ, എൻ.വി. അശോകൻ, എ.എ. മുഹമ്മദ് നഹാസ്, പി.ജെ. തോമസ്, മോഹൻ റോയി, ടി. ജയമോഹൻ, എം.ബി. സുരേഷ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement