തോട് കൈയേറ്റം അന്വേഷിക്കാൻ ഉത്തരവ്

Monday 18 July 2022 12:02 AM IST

കോ​ഴി​ക്കോ​ട് ​:​ ​മ​ട​വൂ​ർ​ ​റോ​ഡി​ന്റെ​ ​താ​ഴ്ഭാ​ഗ​ത്തു​ള്ള​ ​ഓ​വു​ചാ​ലി​ലൂ​ടെ​യു​ള്ള​ ​വെ​ള്ളം​ ​ഒ​ഴു​കി​പ്പോ​കു​ന്ന​ ​തോ​ട് ​സ്വ​കാ​ര്യ​ ​വ്യ​ക്തി​ ​കൈ​യേ​റി​ ​മ​ണ്ണി​ട്ട് ​മൂ​ടി​ ​സ്വ​ന്തം​ ​പ​റ​മ്പാ​ക്കി​ ​മാ​റ്റി​യെ​ന്ന​ ​പ​രാ​തി​യെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ. കോ​ഴി​ക്കോ​ട് ​ന​ഗ​ര​സ​ഭാ​ ​സെ​ക്ര​ട്ട​റി​ ​ഒ​രാ​ഴ്ച​യ്ക്ക​കം​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ​ക​മ്മി​ഷ​ൻ​ ​ജു​ഡി​ഷ്യ​ൽ​ ​അം​ഗം​ ​കെ.​ ​ബൈ​ജു​നാ​ഥ് ​ഉ​ത്ത​ര​വി​ട്ടു.​

29​ ​ന് ​കോ​ഴി​ക്കോ​ട് ​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​സി​റ്റിം​ഗി​ൽ​ ​കേ​സ് ​പ​രി​ഗ​ണി​ക്കും.ചേ​വ​ര​മ്പ​ലം​ ​സ്വ​ദേ​ശി​ ​ടി.​പി.​ ​ഉ​ഷാ​കു​മാ​രി​ ​സ​മ​ർ​പ്പി​ച്ച​ ​പ​രാ​തി​യി​ലാ​ണ് ​ന​ട​പ​ടി.​ ​മ​ഴ​വെ​ള്ളം​ ​വീ​ടു​ ​പ​രി​സ​ര​ത്ത് ​കെ​ട്ടി​ ​കി​ട​ക്കു​ന്ന​തു​ ​കാ​ര​ണം​ ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​പോ​ലും​ ​ക​ഴി​യാ​ത്ത​ ​സ്ഥി​തി​യാ​ണെ​ന്ന് ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​കി​ണ​റി​ൽ​ ​മ​ലി​ന​ജ​ലം​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു​ ​കാ​ര​ണം​ ​കി​ണ​റും​ ​മ​ലി​ന​മാ​യെ​ന്ന് ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​ചേ​വ​ര​മ്പ​ലം​ ​സ്വ​ദേ​ശി​ ​ജോ​സ് ​ജോ​സ​ഫി​നെ​തി​രെ​യാ​ണ് ​പ​രാ​തി.

Advertisement
Advertisement