ചാ​മു​ണ്ഡി​വ​ള​പ്പ് ​ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു

Monday 18 July 2022 12:08 AM IST
കടൽക്ഷോഭം രൂക്ഷമായ ചാമുണ്ഡി വളപ്പിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ച് ജനങ്ങളിൽ നിന്ന് വിവരം ആരായുന്നു

കോഴിക്കോട്: കടൽക്ഷോഭം രൂക്ഷമായ ചാമുണ്ഡി വളപ്പിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശനം നടത്തി. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിനൊപ്പം പ്രദേശത്തെ വീട്ടുകാരെ കണ്ട് സംസാരിച്ചു.

ഒരാഴ്ചയായി ചാമുണ്ഡി വളപ്പ് ഭാഗത്ത് ഒന്നര കിലോമീറ്റർ ദൂരം തീരത്ത് തിര ഉയരത്തിൽ കരയിലേക്ക് അടിക്കുകയാണ്. പ്രദേശത്തെ 200 വീട്ടുകാർ ഭീതിയിലാണ്. അടിയന്തര സാഹചര്യം വന്നാൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനമൊരുക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽഭിത്തിയുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement