അഞ്ച് ദിവസം വടക്കൻ ജില്ലകളിൽ മഴ കടുക്കും

Monday 18 July 2022 12:22 AM IST

തിരുവനന്തപുരം: അഞ്ച് ദിവസത്തേക്ക് മദ്ധ്യ, വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും ലഭിക്കും.

ഒഡിഷക്ക് മുകളിലെ ന്യൂനമർദ്ദം മൂലം അറബിക്കടലിൽ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാലാണ് മഴ കനക്കുന്നത്.

ഇന്ന് ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, മലപ്പുറം,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ശക്തമായ കാറ്റ് വീശാം. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. തീരത്ത് ഉയർന്ന തിരമാലകളും അടിക്കാം. തീരവാസികളും ജാഗ്രത പാലിക്കണം.

Advertisement
Advertisement