ലൈംഗികാതിക്രമം: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ കേസ്

Monday 18 July 2022 2:46 AM IST

കൊയിലാണ്ടി : എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. യുവ എഴുത്തുകാരിയുടെ പരാതിയെ തുടർന്നാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഏപ്രിൽ മാസത്തിൽ എഴുത്തുകാരിയുടെ പുസ്തകപ്രകാശനം കൊയിലാണ്ടിയിൽ നടന്നിരുന്നു. അതിനിടെ ഒരു വീട്ടിൽ ഒത്തുകൂടി. അടുത്ത ദിവസം രാവിലെ ഉറങ്ങുകയായിരുന്ന എഴുത്തുകാരിയെ ബലമായി ചുംബിച്ചുവെന്നാണ് പരാതി. സംഭവത്തിന് ശേഷം നിരന്തരം ഫോൺ വഴി ശല്യം ചെയ്തതെന്ന് പരാതിയിൽ പറയുന്നു. പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് സി.ഐ സുനിൽകുമാർ പറഞ്ഞു.

യുവ എഴുത്തുകാരി പുസ്തകം പ്രകാശനം ചെയ്യാനും പബ്ലിഷറെ കണ്ടെത്താനും നേരത്തെ സിവികിനെ സമീപിച്ചിരുന്നു.

Advertisement
Advertisement