ഐ.ടി.ഐ പ്രവേശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം

Wednesday 20 July 2022 12:00 AM IST

തിരുവനന്തപുരം: സർക്കാർ ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം. 104 ഐ.ടി.ഐകളിലായി 72 ആറുമാസ, ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കാണ് പ്രവേശനം.
ജാലകം അഡ്മിഷൻ പോർട്ടൽ (https://itiadmissions.kerala.gov.in) വഴി നേരിട്ടും, ഐ.ടി.ഐ വകുപ്പ് വെബ്‌സൈറ്റിലെ (https://det.kerala.gov.in) ലിങ്ക് മുഖേനയും ജൂലായ് 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗ നിർദ്ദേശങ്ങളും വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം.

അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ജാലകം അഡ്മിഷൻ പോർട്ടലിലും,ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേയ്ക്കുളള പ്രവേശന സാദ്ധ്യത വിലയിരുത്താം. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുളള വിവരങ്ങൾ എസ്.എം.എസ് മുഖേനയും ലഭിക്കും. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുളള സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ സ്വയം തിരഞ്ഞെടുക്കേണ്ടതാണ്.

Advertisement
Advertisement