കേരള സർവകലാശാല പരീക്ഷാഫലം

Wednesday 20 July 2022 12:00 AM IST

രണ്ടാം സെമസ്​റ്റർ എം.സി.എ (സപ്ലിമെന്ററി - 2015 സ്‌കീം) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ.

രണ്ടാം സെമസ്​റ്റർ എം.എ ഹിസ്​റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം.

അഞ്ചും ആറും സെമസ്​റ്റർ (വിദൂരവിദ്യാഭ്യാസം)സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 29 വരെ അപേക്ഷിക്കാം.

അവസാന വർഷ ബി.എ ആന്വൽ സ്‌കീം (പ്രൈവ​റ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളിൽ ഫിലോസഫി, മലയാളം ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ, ഹിന്ദി ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ, സംസ്‌കൃതം (സ്‌പെഷ്യൽ), പൊളി​റ്റിക്കൽ സയൻസ് മെയിൻ വിഷയങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്​റ്റർ ബി.എൽ.ഐ.എസ്‌സി (വിദൂരവിദ്യാഭ്യാസം - റഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018, 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്​റ്റർ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം.

മൂന്നാം വർഷ എൽ എൽ.ബി (മേഴ്സിചാൻസ് - 1998 അഡ്മിഷന് മുൻപ്) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ എം.സി.എ (റഗുലർ,സപ്ലിമെന്ററി - 2015 സ്‌കീം) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബി​ടെ​ക് ​പ​രീ​ക്ഷ​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ബി​ടെ​ക് ​കോ​ഴ്സു​ക​ളു​ടെ​ ​ര​ണ്ടും,​നാ​ലും,​ആ​റും​ ​സെ​മ​സ്​​റ്റ​ർ​ ​പ​രീ​ക്ഷ​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.​ ​ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​പ​രീ​ക്ഷ​ക​ൾ​ ​ഓ​ഗ​സ്​​റ്റ് 9​നും​ ​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​പ​രീ​ക്ഷ​ക​ൾ​ 12​നും​ ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​പ​രീ​ക്ഷ​ക​ൾ​ 19​നും​ ​ആ​രം​ഭി​ക്കും.

പ്ര​സ്‌​ക്ല​ബി​ൽ​ ​ജേ​ർ​ണ​ലി​സം​ ​കോ​ഴ്‌​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​പ്ര​സ്ക്ല​ബി​ന്റെ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ജേ​ർ​ണ​ലി​സം​ ​ന​ട​ത്തു​ന്ന​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കൃ​ത​ ​ഒ​രു​ ​വ​ർ​ഷ​ ​ബി​രു​ദാ​ന​ന്ത​ര​ ​ഡി​പ്ലോ​മ​ ​ജേ​ർ​ണ​ലി​സം​ ​കോ​ഴ്‌​സി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യോ​ഗ്യ​ത​ ​ബി​രു​ദം.​ ​അ​വ​സാ​ന​വ​ർ​ഷ​ ​പ​രീ​ക്ഷ​യെ​ഴു​തി​ ​ഫ​ലം​ ​കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​ 28.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​യും​ ​ഇ​ന്റ​ർ​വ്യൂ​വി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​വേ​ശ​നം.​ ​ആ​റു​ ​മാ​സ​ത്തെ​ ​ക​ണ്ട​ൻ​സ്ഡ് ​ജേ​ർ​ണ​ലി​സം​ ​ബി​രു​ദാ​ന​ന്ത​ര​ ​ഡി​പ്ലോ​മ​ ​സാ​യാ​ഹ്ന​ ​കോ​ഴ്‌​സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​പ്രാ​യ​പ​രി​ധി​യി​ല്ല.​ ​യോ​ഗ്യ​ത​:​ ​ബി​രു​ദം.​ ​ക്ലാ​സ് ​സ​മ​യം​ ​വൈ​കി​ട്ട് 6​ ​മു​ത​ൽ​ 7.30​ ​വ​രെ.​ ​ജൂ​ലാ​യ് 31​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​അ​പേ​ക്ഷാ​ഫോം​ ​w​w​w.​k​e​r​a​l​a​p​r​e​s​s​c​l​u​b.​c​o​m​ൽ.​ 500​ ​രൂ​പ​ ​അ​പേ​ക്ഷാ​ഫീ​സ് ​പ്ര​സ്ക്ല​ബി​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ ​അ​ട​ച്ച​തി​ന്റെ​ ​കൗ​ണ്ട​ർ​ഫോ​യി​ൽ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​അ​യ​യ്ക്കേ​ണ്ട​ ​ഇ​-​മെ​യി​ൽ​ ​:​ ​i​j​t​r​i​v​a​n​d​r​u​m​@​g​m​a​i​l.​c​o​m.​ ​ഫോ​ൺ​:​ 9447013335,​ 0471​-2330380.

Advertisement
Advertisement