കശുഅണ്ടി: സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കും

Wednesday 20 July 2022 12:00 AM IST

തിരുവനന്തപുരം: കശുഅണ്ടി മേഖലയിൽ മിനിമം കൂലി പുതുക്കി നിശ്ചയിക്കുന്നത് വ്യവസായത്തിന്റെ സാമ്പത്തിക സ്ഥിതികൂടി പരിഗണിച്ചായിരിക്കുമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. സ്വകാര്യ കമ്പനികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനെക്കുറിച്ച് സർക്കാർ പഠിക്കും. സ്വകാര്യ കമ്പനികളുടെ അടച്ചുപൂട്ടൽ ഒഴിവാക്കാൻ വായ്പ ഒറ്റത്തവണ തീർപ്പാക്കലിനുള്ള കാലയളവ് ഡിസംബർ 31വരെ നീട്ടി.

പരമാവധി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ കമ്പനികൾക്കും കാഷ്യു ബോർഡ് തോട്ടണ്ടി നൽകുന്നുണ്ട്. തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ കേന്ദ്രാനുമതി വേണമെന്നും പി.എസ്.സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

ബ​ഫ​ർ​സോ​ൺ​:​ ​മ​ന്ത്രി​സ​ഭാ​ ​തീ​രു​മാ​നം​ ​റ​ദ്ദാ​ക്കു​ന്ന​ത് ​പ​രി​ശോ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ബ​ഫ​ർ​സോ​ൺ​ ​സം​ബ​ന്ധി​ച്ച് 2019​ലെ​ ​മ​ന്ത്രി​സ​ഭാ​യോ​ഗ​ ​തീ​രു​മാ​നം​ ​റ​ദ്ദാ​ക്കു​ന്ന​ത് ​ഗൗ​ര​വ​മാ​യി​ ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​ക​ർ​ഷ​ക​രു​ടെ​ ​ആ​ശ​ങ്ക​ക​ൾ​ ​പ​രി​ഹ​രി​ച്ച് ​വി​ശ​ദ​മാ​യ​ ​പ്രൊ​പ്പോ​സ​ൽ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തും​ ​പ​രി​ഗ​ണി​ക്കും.​ ​ജ​ന​വാ​സ​ ​മേ​ഖ​ല​ക​ളെ​ ​ബ​ഫ​ർ​സോ​ണി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കു​ക​ ​എ​ന്ന​ ​ച​ട്ട​ക്കൂ​ടി​ലേ​ക്ക് ​വ​ന്നാ​ൽ​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കാ​നാ​കും.

Advertisement
Advertisement