മല്ലപ്പള്ളി - തിരുവല്ല റോഡ് നിർമ്മാണം കടലാസിൽ ഒതുങ്ങി, ശരിയാക്കില്ലേ ഈ റൂട്ട്..?​

Wednesday 20 July 2022 12:43 AM IST
നവീകരണം നീളുന്ന മല്ലപ്പള്ളി - തിരുവല്ല റോഡിൽ കുന്നന്താനം പാമലയ്ക്ക് സമീപം റോഡ് തകർന്ന നിലയിൽ

മല്ലപ്പള്ളി : തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി വീതി കൂട്ടി ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യാൻ 2016ൽ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും പദ്ധതി കടലാസിൽ ഒതുങ്ങുന്നു. 2017 ഡിസംബറിൽ 81.75 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിയ്ക്ക് ലഭിച്ചത്.എന്നാൽ ഈപദ്ധതിയാണ് അഞ്ച് വർഷമായി കടലാസിൽ ഒതുങ്ങിയത്. വസ്തു ഏറ്റെടുക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് സാമൂഹികആഘാത പഠനം നടത്തിയെങ്കിലും വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ നിലനില്ക്കുന്നതാണ് നിർമ്മാണ പ്രവർത്തികൾ വൈകുന്നത്. രണ്ട് വർഷം മുമ്പ് അതിരുകൾ തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ചെങ്കിലും വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകൾ ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ നിയമവ്യവസ്ഥ പാലിച്ചു മാത്രമേ ഏറ്റെടുക്കൽ നടപടികൾ തുടരാവൂ എന്ന കോടതിയുടെ നിർദ്ദേശവും നവീകരണം തുടക്കമിടുന്നതിന് കാരണമായി.തിരുവല്ല ദീപ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റോഡ് ചേലക്കൊമ്പു വരെ 20.5 കിലോമീറ്റർ ദൂര പരിധിയാണുള്ളത്. തിരുവല്ല -മല്ലപ്പള്ളി വരെ 12 മീറ്റർ വീതിയും ,മല്ലപ്പള്ളിയിൽ നിന്നും ചേലക്കൊമ്പു വരെ 10 മീറ്ററുംസ്ഥലം ഏറ്റെടുത്ത് പദ്ധതി പൂർത്തിയാകാൻ വിഭാവനം ചെയ്തിട്ടുള്ളത്.

Advertisement
Advertisement