അജഗൃഹം പദ്ധതി പരിശീലനം

Wednesday 20 July 2022 1:52 AM IST

കൊല്ലം : എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ വനിതാസംഘത്തിലെ ഓരോ വീട്ടിലും ആടുവളർത്തൽ യൂണിറ്റുകൾ

സ്ഥാപിക്കുന്ന അജഗൃഹം പദ്ധതിക്ക് തുടക്കമായി. ഒന്നാംഘട്ട ഗുണഭോക്താക്കൾക്കുള്ള പരിശീലനപരിപാടി പരവൂർ എസ്.എൻ.വി

സമാജം ഓഡിറ്റോറിയത്തിൽ ഇന്ന് യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ്‌ ഡി.സജ്ജീവ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.കെ.അജിലാസ്റ്റ് മുഖ്യ പ്രഭാഷണം നടത്തും. സീനിയർ വെറ്ററിനറി സർജൻ ഡോ. എ. എൽ.അജിത്,​ സീനിയർ സർജൻ ഡോ.സാബു സേവ്യർ, വനിതാസംഘം പ്രസിഡന്റ്‌ ശോഭന ശിവാനന്ദൻ, സെക്രട്ടറി ബീനാപ്രശാന്ത്, യൂണിയൻ കൗൺസിലർമാരായ ചിത്രഗതൻ, ഷാജി എന്നിവർ സംസാരിക്കും. എൽ.എം.ടി.സി അസി. ഡയറക്ടർ ഡോ.ഡി. ഷൈൻകുമാർ സ്വാഗതവും യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ നന്ദിയും പറയും.

Advertisement
Advertisement