പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഓൺലൈൻ ക്ലാസ്

Thursday 21 July 2022 12:06 AM IST
online

കോഴിക്കോട്: കോഴിക്കോട് അഗ്രികൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസിയും സ്റ്റേറ്റ് അഗ്രികൾച്ചറൽ മാനേജ്‌മെന്റ് ആൻഡ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി പ്രകൃതി കൃഷിയെകുറിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കായി ഓൺലൈൻ ക്ലാസ് നടത്തി. രാ സെഷനുകളിൽ നടന്ന ക്ലാസുകൾ എ.ഡി.എം സി.മുഹമ്മദ് റഫീഖും ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ആർ.മായയും ഉദ്ഘാടനം ചെയ്തു.

'പ്രകൃതി കൃഷി തത്വങ്ങളും ആവശ്യകതകളും' എന്ന വിഷയത്തിൽ തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ രാജേഷ് കൃഷ്ണനും 'പ്രകൃതി കൃഷി രീതികളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം' എന്ന വിഷയത്തിൽ പത്തനംതിട്ട കൃഷി അസി.ഡയറക്ടർ മാത്യു എബ്രഹാമും ക്ലാസെടുത്തു.

Advertisement
Advertisement