എപ്പോഴും ചാമ്പ്യനായാൽ ഒരു ത്രില്ലില്ല !

Wednesday 20 July 2022 11:40 PM IST

ലോക ചെസ് കിരീടം ഇനി വേണ്ടെന്ന് മാഗ്നസ് കാൾസൺ

അടുത്ത വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കില്ല

ന്യൂയോർക്ക് : അഞ്ചു തവണ ലോക ചാമ്പ്യനായിട്ടുള്ള ചെസ് താരം മാഗ്നസ് കാൾസൺ അടുത്ത വർഷം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ചു. തനിക്ക് പറ്റിയ എതിരാളി ഇല്ലാത്തതിനാൽ മത്സരിക്കാൻ ഹരം തോന്നുന്നില്ലെന്നാണ് കാൾസൺ ഫിഡെയെ അറിയിച്ചു. 2013 മുതൽ തുടർച്ചയായി ലോക ചാമ്പ്യനാവുന്നത് കാൾസനാണ്.
കാൻഡിഡേറ്റ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഇയാൻ നിപ്പോംനിഷിയായിരുന്നു അടുത്ത കൊല്ലം നടക്കേണ്ട ലോക ചാമ്പ്യൻഷിപ്പിലെ കാൾസന്റെ എതിരാളി. കഴിഞ്ഞ വർഷം നിപ്പോംപിഷിയെ തോൽപ്പിച്ചാണ് കാൾസൺ ലോകകിരീടം നേടിയത്. കാൾസൺ പിന്മാറിയ സാഹചര്യത്തിൽ നിപ്പോംനിഷി കാൻഡിഡേറ്റ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാമതെത്തിയ ഡിംഗ് ലിനറെ നേരിടും.

Advertisement
Advertisement