സ്വാഗതസംഘ രൂപവത്കരണം

Friday 22 July 2022 12:11 AM IST
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സ്വാഗതസംഘ രൂപീകരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സിപിഎം എടപ്പാൾ ഏരിയ കമ്മിറ്റി അംഗവുമായ കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

എടപ്പാൾ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സ്വാഗതസംഘ രൂപവത്കരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് പി.വി. നളിനി, കെ. വിജയൻ , ടി .പി മോഹനൻ,​ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. ദേവിക്കുട്ടി , മണി,​ എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സി. വി. സുബൈദ,​ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഗായത്രി,​ മഹിളാ അസോസിയേഷൻ പഞ്ചായത്ത് സെക്രട്ടറി പി പി റജീന,​ പ്രസിഡന്റ് എൻ. ഷീജ എന്നിവർ പ്രസംഗിച്ചു. 51 അംഗസ്വാഗതസംഘം രൂപവത്കരിച്ചു.

Advertisement
Advertisement