നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു

Friday 22 July 2022 1:04 AM IST
ജില്ലാ പൊലീസ് സൊസൈറ്റിയുടെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ജില്ലാ പൊലീസ് സൊസൈറ്റിയുടെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പി. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനീഷ് കുമാർ, വൈസ് പ്രസിഡന്റ് എൻ. റഫീഖ്, ഡിവൈ.എസ്.പിമാരായ, ശശികുമാർ, ഷംസുദ്ദീൻ, രാജു, ഹരിദാസ്, പൊലീസ് സംഘടനാ ഭാരവാഹികളായ ഷിജു എബ്രഹാം, വി. ജയൻ, ശിവകുമാർ, ഇ.പി. ശശി, ആർ. സതീഷ്, സി.പി. സുധീഷ്, രാമൻ എന്നിവർ പങ്കെടുത്തു. 18 ശതമാനം വരെ വിലക്കുറവിലാണ് നീതി മെഡിക്കൽ ഷോപ്പിൽനിന്നും മരുന്നുകൾ ലഭ്യമാകുന്നത്.

Advertisement
Advertisement