പണം തട്ടിയെടുത്തയാൾ പിടിയിൽ

Friday 22 July 2022 1:37 AM IST
അറസ്റ്റ്

കൊല്ലങ്കോട്: ഗ്ലോബൽ മണി ട്രാൻസ്ഫർ എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 30,000 രൂപ തട്ടിയെടുത്തയാളെ പുതുനഗരം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടിയിൽ താമസിക്കുന്ന എറണാകുളം വടുതല സ്വദേശി സി.ഡി സജേഷാണ് അറസ്റ്റിലായത്. ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് 30,​000 രൂപ അയക്കാൻ പറയുകയും തുക കൈപ്പറ്റിയ ശേഷം പണമായി തിരികെ തരാമെന്ന് ജീവനക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ടിൽ പണം നിക്ഷേപിച്ച ശേഷം പണം തിരികെ നൽകാതിരുന്നതിനാൽ ജീവനക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോഴിക്കോട് 50,​000 രൂപയും മട്ടന്നൂരിൽ മൂന്നര ലക്ഷം രൂപയും തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണ്. പുതുനഗരം സി.ഐ എ. ദീപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement
Advertisement