സുധാകരനും സതീശനുമെതിരായ പരാതി സ്‌പെഷ്യൽ സെല്ലിന്

Friday 22 July 2022 2:41 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തിലുണ്ടായ വധശ്രമത്തിന്റെ ഗൂഢാലോചനയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കുണ്ടെന്നും കേസെടുക്കണമെന്നുമുള്ള ഡി.വൈ.എഫ്.ഐയുടെ പരാതി ഡി.ജി.പി അനിൽകാന്ത് സ്‌പെഷ്യൽ സെൽ എസ്.പിക്ക് കൈമാറി. കേസെടുക്കണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. സാധാരണ ഇത്തരം പരാതികൾ അന്വേഷണ സംഘത്തിനാണ് കൈമാറുന്നത്. ശംഖുംമുഖം അസി.കമ്മിഷണർ ഡി.കെ. പൃഥിരാജിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെങ്കിലും പരാതി ഇവർക്ക് കൈമാറിയിട്ടില്ല.

Advertisement
Advertisement