ഭക്ഷ്യധാന്യങ്ങളുടെ ജി.എസ്.ടി. പിൻവലിക്കണം

Saturday 23 July 2022 12:09 AM IST
gst

വടകര: അരിയും ഗോതമ്പുമടക്കമുള്ള നിത്യോപയോഗധാന്യങ്ങളുടെ ജി.എസ്.ടി. പിൻവലിക്കണമെന്ന് കോൺഗ്രസ് (എസ്) വടകര ബ്ലോക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ ധാന്യാഹാരങ്ങളായ അരിയുടെയും ഗോതമ്പിന്റെയും വില വർദ്ധിക്കാൻ ഇത് കാരണമാകുമെന്നും യോഗം വിലയിരുത്തി. ജില്ലാ സെക്രട്ടറി ബാബു പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി ഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.വി.മോഹൻദാസ്, പി. സോമശേഖരൻ, തയ്യുള്ളതിൽ രാധാകൃഷ്ണൻ, വടകര രാഘവൻ, പി.പി. ബാബു, കെ.കെ.ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് കമ്മറ്റി ഭാരവാഹികളായി പി. സോമശേഖരൻ (പ്രസി), കെ.വി.മോഹൻദാസ് , ശ്രീധരൻ മേപ്പയിൽ (വൈസ് പ്രസി.), എം.കെ. കുഞ്ഞിരാമൻ, വടകര രാഘവൻ, തറോൽ രാധാകൃഷ്ണൻ, പി.വി. വേണു ഗോപാൽ (സെക്രട്ടറി ), കെ.സജീവൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു .

Advertisement
Advertisement