സി.ബി.എസ്.ഇ പത്താംതരം: ജില്ലയിൽ സമ്പൂർണ്ണ വിജയം

Saturday 23 July 2022 1:23 AM IST

മലപ്പുറം: ജില്ലയിലെ സി.ബി.എസ്.ഇ സ്‌കൂളുകളിൽ പത്താം തരം പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 62 സ്കൂളുകളിലായി 1,845 വിദ്യാ‌ർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. ഇതിൽ 401 കുട്ടികൾ 90 ശതമാനം മാർക്ക് നേടി. സീനിയർ സെക്കൻഡറി പരീക്ഷയിൽ 92.71 ശതമാനമാണ് വിജയം. 342 പേർ വിജയിച്ചു. ജില്ലയിൽ പത്താംതരത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരിക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത് മലപ്പുറം മഅ്ദിൻ പബ്ലിക് സ്‌കൂളിലാണ്. 169 പേർ. സീനിയർ സെക്കൻഡറിയിൽ 97 കുട്ടികളുമായി എം.ഇ.എസ് സെൻട്രൽ സ്‌കൂളാണ് ഇക്കാര്യത്തിൽ മുന്നിൽ. വിജയികളായ സ്‌കൂളുകളെയും വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നതിന് വേണ്ടി താലൂക്ക് അടിസ്ഥാനത്തിൽ അനുമോദനങ്ങൾ സംഘടിപ്പിക്കുമെന്ന് മലപ്പുറം സെൻട്രൽ സഹോദയ ഭാരവാഹികൾ അറിയിച്ചു.

Advertisement
Advertisement