സംസ്ഥാനത്ത് വ്യവസായ രംഗത്ത് വൻപുരോഗതി, 7000 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചെന്ന് മുഖ്യമന്ത്രി

Tuesday 26 July 2022 6:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ രംഗത്ത് വൻപുരോഗതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ നിക്ഷേപ വാഗ്ദാനം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നും 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിയിൽ ചിലർക്ക് ആശങ്കയുണ്ട്. എന്നാൽ സംസ്ഥാനത്ത് വ്യവസായ വളർച്ച ഗണ്യമായ രീതിയിലാണുള്ളത്,​. ഉത്തരവാദ വ്യവസായവും ഉത്തരവാദ നിക്ഷേവുമെന്ന നയം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മീറ്റ് ദി ഇൻവെസ്റ്റർ പരിപാടി വിജയകരമായി സംഘടിപ്പിച്ചതിലൂടെയാണ് 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചത് . നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ടാറ്റ എൽ.എക്സിയുമായി 75 കോടിയുടെ നിക്ഷേപ പദ്ധതികൾക്ക് കരാർ ഒപ്പുവച്ചു. പത്ത് മാസം കൊണ്ട് ഇവർക്ക് ആവശ്യമായ കെട്ടിടം കൈമാറും. കാക്കനാട്ട് 1200 കോടി നിക്ഷേപം വരുന്ന 20000 പേർക്ക് ജോലി ലഭിക്കുന്ന പദ്ധതിക്ക് ഒപ്പു വച്ചിട്ടുണ്ട്. ദുബായ് എക്സ്‌പോ വഴിയും കേരളത്തിൽ നിക്ഷേപമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.