അക്ഷയപാത്രം കൂടുതൽ പേരിലേക്ക്

Wednesday 27 July 2022 12:58 AM IST

കൊച്ചി: പ്രൊഫ. എം.കെ. സാനു ചെയർമാനായ ഫെയ്‌സ് ഫൗണ്ടേഷൻ അക്ഷയപാത്രം എന്ന പേരിൽ എല്ലാമാസവും നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൂറിലേറെ ഗുണഭോക്താക്കളിലേക്ക്. കുടുംബത്തിന് 21 ഇനം വസ്തുക്കളാണ് നൽകുന്നത്. പുതിയ ഗുണഭോക്താക്കൾക്കുള്ള കിറ്റ് വിതരണം ഇൻഡിഗോ പെയിന്റ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.വി. നാരായണൻ കുട്ടി നിർവഹിച്ചു. ഫെയ്‌സ് മാനേജിംഗ് ട്രസ്റ്റി ടി.ആർ. ദേവൻ അദ്ധ്യക്ഷത വഹിച്ചു. രണ്ടുകുട്ടികളുടെ വിദ്യാഭ്യാസ ചെലവും ഫെയ്‌സ് ഏറ്റെടുത്തു. ഇവർക്കുള്ള സഹായധനം വൈസ് പ്രസിഡന്റ് ടി. വിനയകുമാർ വിതരണം ചെയ്തു. രത്‌നമ്മ വിജയൻ, ടിന്റുമോൾ പ്രദീപ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement