എസ്.എഫ്.ഐ ഡി.ഡി.ഇ ഓഫീസ് മാർച്ച് വിദ്യാർത്ഥി മുന്നേറ്റമായി

Wednesday 27 July 2022 12:09 AM IST
അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ.എം.സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: സംസ്ഥാന സർക്കാരിന് സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ച് വിദ്യാർത്ഥി മുന്നേറ്റമായി. എസ്.എഫ്.ഐ അഖിലേന്ത്യ ജോ.സെക്രട്ടറി അഡ്വ.കെ.എം.സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച മാർച്ചിൽ ജില്ലയിലെ പതിനാറ് ഏരിയകളിൽ നിന്നും വിവിധ ക്യാമ്പസുകളിൽ നിന്നുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ അണിനിരന്നു. ജില്ലാ പ്രസിഡന്റ് പി.താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാൻവി കെ.സത്യൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സരോദ് ചങ്ങാടത്ത്, കെ.മിഥുൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് സാദിഖ് സ്വാഗതവും ആർ.പി.അഭിഷ നന്ദിയും പറഞ്ഞു.

Advertisement
Advertisement