എ.ഐ.വൈ.എഫ് അനുമോദനം

Wednesday 27 July 2022 12:09 AM IST
എ.ഐ.വൈ.എഫ്. നേതൃത്വത്തിൽ വളയം അരുവിക്കരയിൽ സംഘടിപ്പിച്ച വിജയോത്സവം-2022 ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്യുന്നു.

വളയം: എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ അരുവിക്കരയിൽ വിജയോത്സവം-2022 സംഘടിപ്പിച്ചു. കസാൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.ബി.എസ് നേടിയ നയന ബി രാജ്, ബി.എസ്.സി കെമിസ്ട്രിയിൽ ഉന്നത വിജയം നേടിയ അനുശ്രീ, എൽ.എസ്.എസ്, എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ എന്നിവരെ അനുമോദിച്ചു. എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. നന്തു ബി രാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ടി.ബാലൻ, വി.പി.ശശിധരൻ, ലിനീഷ് അരുവിക്കര, വിമൽ കുമാർ കണ്ണങ്കൈ, സി.പി ഐ. വളയം ലോക്കൽ സെക്രട്ടറി ശങ്കരൻ, അശോകൻ കെ രാംജിത്ത്, കെ.സുരേഷ് ചേലത്തോട്, അഭിൻലാൽ, വി.കെ. അതുൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement