കെ.ശംഭു നമ്പൂതിരി ചെട്ടികുളങ്ങര ദേവീക്ഷേത്രം പുറപ്പെടാ മേൽശാന്തി

Wednesday 27 July 2022 1:06 AM IST

മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രം പുറപ്പെടാ മേൽശാന്തിയായി ചെങ്ങന്നൂർ വെൺമണി ശാർങക്കാവ് പടിഞ്ഞാറ്റിടത്തി​ല്ലം കെ.ശംഭു നമ്പൂതിരിയെ (46) തിരഞ്ഞെടുത്തു.പരേതരായ നാരായണര് കൃഷ്ണര്,ശ്രീദേവി അന്തർജനം ദമ്പതി​കളുടെ മകനാണ്.നിലവിൽ കൊയ്പ്പള്ളികാരാണ്മ ദേവീ ക്ഷേത്രം മേൽശാന്തിയാണ്.ചെറുകോൽ ചെറുതാഠം ജി.വി.ശ്രീലേഖയാണു ഭാര്യ.ശരത് കൃഷ്ണൻ,അജിത കൃഷ്ണൻ എന്നിവരാണ് മക്കൾ.

ശംഭുനമ്പൂതിരിയുടെ മുത്തച്ഛൻ നാരായണര്,അച്ഛൻ നാരായണര് കൃഷ്ണരര് എന്നിവർ ചെട്ടികുളങ്ങര മേൽശാന്തിമാരായിരുന്നു.മുൻപ് 4 തവണ മേൽശാന്തി പദത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും അഞ്ചാം തവണയാണ് ഭാഗ്യം കടാക്ഷിച്ചത്.ചിങ്ങം ഒന്നി​ന് സ്ഥാനമേറ്റ് ക്ഷേത്രത്തിൽ ഭജനയി​രുന്ന ശേഷം സെപ്തംബർ ഒന്നു മുതൽ പൂജകൾ ആരംഭി​ക്കും.

Advertisement
Advertisement