വിദേശ ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടൽ ശക്തമാക്കി: വി.മുരളീധരൻ

Wednesday 27 July 2022 1:12 AM IST

ന്യൂഡൽഹി:വിദേശരാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ തൊഴിൽ പ്രതിസന്ധികളിൽ ഇടപെടലുകൾ ശക്തമാക്കിയതായി കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ശമ്പളം നൽകാതിരിക്കുക, പിടിച്ചുവയ്ക്കുക, ശമ്പളത്തിൽ നിന്ന് അന്യായമായി തുക ഈടാക്കുക തുടങ്ങിയ വിഷയങ്ങളിൽ തൊഴിൽ ദാതാക്കളുമായി നേരിട്ട് ചർച്ചകൾ നടക്കുന്നുണ്ട്. നിലവിൽ 17,848 ശമ്പളമോ വേതനമോ ലഭിക്കുന്നില്ല. വിദേശരാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കാറുള്ള ഉഭയകക്ഷിചർച്ചകളിലും വിഷയം ഉന്നയിച്ചു. തൊഴിൽക്ഷേമ കൂട്ടായ്മകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കുകയാണ്. ഓൺലൈൻ പോർട്ടലായ മദദ് വഴിയും പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള സംവിധാനമുണ്ടെന്നും വി.മുരളീധരൻ ലോക്സഭയിൽ ബെന്നി ബഹനാൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Advertisement
Advertisement