ജില്ലാ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് 31ന്

Thursday 28 July 2022 12:02 AM IST
yoga

കോഴിക്കോട്: ജില്ലാ യോഗാ അസോസിയേഷനും കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന ഏഴാമത് ജില്ലാ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് ഈ മാസം 31ന് കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9 മണിക്ക് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 8- 10, 10- 12,12- 14,14-16,16-18,18-21,21-25, 25-35, 35-45, 45വയസിന് മുകളിൽ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഇതോടൊപ്പം ആർട്ടിസ്റ്റിക് സോളോ, ആർട്ടിസ്റ്റിക് പെയർ, റിഥമിക് , ഫ്രീ ഫ്ളോ എന്നീ യോഗ ഡാൻസ് മത്സരങ്ങളും ഉണ്ടായിരിക്കും. ജില്ലാ മത്സര വിജയികളാണ് ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക.

Advertisement
Advertisement