മരുന്നിനു പോലും മരുന്നില്ല... ജില്ലയിലെ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം

Thursday 28 July 2022 12:29 AM IST

കൊച്ചി: പനിയും മറ്റ് പകർച്ച വ്യാധികളും പടരുമ്പോൾ എറണാകുളം ജില്ലാ ജനറൽ ആശുപത്രിയുൾപ്പെടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. ഞായറാഴ്ചകളിൽ പോലും 2,800നും 3,500നും ഇടയിൽ രോഗികളെത്തുന്ന ജനറൽ ആശുപത്രിയിൽ മരുന്നുകളിൽ പലതും പുറത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. പനിയും കഫക്കെട്ടുമൊക്കെയായി വരുന്നവർക്ക് ആന്റിബയോട്ടിക്ക് ഉൾപ്പെടെ കിട്ടാനില്ല.

ആലുവ ജനറൽ ആശുപത്രി, പറവൂർ താലൂക്ക് ആശുപത്രി, കരുവേലിപ്പടി മഹാരാജാസ് എന്നിവിടങ്ങളിലും മരുന്നില്ല. കേരള മെഡക്കൽ സർവീസ് കോർപ്പറേഷനാണ് സർക്കാർ ആശുത്രികളിലേക്ക് മരുന്ന് വിതരണം ചെയ്യുന്നത്. മരുന്നുകൾ യഥാക്രമം ലഭിക്കാത്തതാണ് ക്ഷാമത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. മെഡിക്കൽ സർവീസ് കോർപ്പറേഷൻ അധികൃതർ ഈ വിഷയത്തിൽ പ്രതികരണത്തിന് തയാറായിട്ടുമില്ല.

 ജില്ലാ ജനറൽ ആശുപത്രിയി​ൽ ഇല്ലാത്ത മരുന്ന്
പാരസിറ്റാമോൾ, ഓഗ്മെന്റൻ ഉൾപ്പെടെയുള്ള ഇൻജെക്ഷൻ
പാരസിറ്റാമോൾ സിറപ്പ്
ഗ്യാസിനുള്ള പാൻഡപ്രിസോൾ, പാൻടോപ്പ്
നീരിനുള്ള ഗുളികകൾ
അസിക്ലോഫെനാക്
ആന്റിബബയോട്ടിക് മരുന്നുകൾ
ജീവിതശൈലി രോഗ മരുന്നുകൾ

കരുവേലിപ്പടിയിൽ

കിടത്തിചി​കി​ത്സ കുറച്ചു
കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ മരുന്ന് ക്ഷാമത്തെ തുടർന്ന് കിടത്തി ചികിത്സ പരമാവധി ഒഴിവാക്കുകയാണ്. കിടത്തി ചികിത്സ വേണ്ട ആളുകളെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയക്കുകയാണിപ്പോൾ. പാരസിറ്റാമോൾ, ഡോളോ തുടങ്ങിയ ചുരുക്കം ചില മരുന്നുകൾ മാത്രമാണ് ഇവിടെ നിന്ന് യഥേഷ്ടം ലഭിക്കുന്നത്.

 പറവൂർ താലൂക്ക് ആശുപത്രി
പറവൂർ താലൂക്ക് ആശുപത്രിയിൽ ജീവിത ശൈലീ രോഗങ്ങളായ പ്രഷർ, ഷുഗർ എന്നിവയ്ക്കുള്ള മരുന്ന് ഇല്ല. പേവിഷ ബാധയ്ക്കുള്ള ആന്റിറാബിസ് വാക്‌സിനും ഇവിടെയില്ല.

 പൊതുവിലുള്ള ക്ഷാമം

ഓക്കാനം, ഛർദി എന്നിവയ്ക്കു നൽകുന്ന ഡോം പെരിഡോൺ ഗുളിക. വയറ്റിലെ അണുബാധയ്ക്കു നൽകുന്ന നോർഫ്‌ലോക്‌സിൻ. ജീവിതശൈലീ രോഗങ്ങൾക്കുള്ള മെറ്റ്‌ഫോർമിൻ 500, ആസ്പിരിൻ 75എം.ജി ഗുളികകൾ.

ഓരോ മരുന്നുകളുടെയും ലഭ്യതയ്ക്കനുസരി​ച്ച് ഓരോദി​വസവും വി​വി​ധ ആശുപത്രി​കളി​ൽ വ്യത്യസ്തമരുന്നുകൾക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്.

Advertisement
Advertisement