ഇ.ഡിക്കെതിരെ രാജ്ഭവൻ മാർച്ച്, അറസ്റ്റു വരിച്ച് സതീശനും ചെന്നിത്തലയും

Thursday 28 July 2022 12:06 AM IST

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തി അറസ്റ്റ് വരിച്ചു. കോൺഗ്രസ് നേതാക്കളെ അപമാനിക്കാനും തേജോവധം ചെയ്യാനും മോദി സർക്കാർ നിരന്തരം ശ്രമിക്കുകയാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. അന്വേഷണ ഏജൻസികളെ കൊണ്ട് കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് മോദി കരുതേണ്ട. രാഷ്ട്രീയ എതിരാളികളെ മോദിക്കും കൂട്ടർക്കും ഭയമാണെന്നും സതീശൻ പറഞ്ഞു.

അധികാര സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം. വിൻസെന്റ് എം.എൽ.എ, വി.എസ്. ശിവകുമാർ, ടി. ശരത്ചന്ദ്രപ്രസാദ്, വി. പ്രതാപചന്ദ്രൻ, ജി.എസ്. ബാബു, ജി. സുബോധൻ, പഴകുളം മധു, കെ.എസ്. ശബരീനാഥൻ, പി.കെ. വേണുഗോപാൽ, ചെമ്പഴന്തി അനിൽ, ആനാട് ജയൻ, മലയിൻകീഴ് വേണുഗോപാൽ, ആറ്റിപ്ര അനിൽ, കമ്പറ നാരായണൻ, എം.എ. വാഹിദ്, ആർ. ലക്ഷ്മി, സെയ്‌താലി കായ്പ്പാടി, കോട്ടാത്തല മോഹനൻ എന്നിവർ അറസ്റ്റു വരിച്ചു.

Advertisement
Advertisement