എ.കെ.എസ്.ടി.യു ജില്ലാ മാർച്ചും ധർണയും നാളെ

Friday 29 July 2022 1:45 AM IST

കൊല്ലം: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തും. കൊല്ലം ഡി.ഡി.ഇ ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ സംസ്ഥാന പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് എൻ.ബിനു അദ്ധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി എസ്. ഹാരീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ഷിജുകുമാർ. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ. വിനോദ് കുമാർ കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി പി. ജയചന്ദ്രൻ എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി പിടവൂർ രമേശ് സ്വാഗതവും ട്രഷറർ ടി. കിഷോർ നന്ദിയും പറയും.

Advertisement
Advertisement