മത്സ്യത്തൊഴിലാളി സംഗമം ആഗസ്റ്റ് 13 ന്
Saturday 30 July 2022 12:36 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ആഗസ്റ്റ് 13 ന് സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം കൊല്ലം തങ്കശ്ശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 1, വൈകിട്ട് 4ന് കൊച്ചുതുറയിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സംസ്ഥാന വാഹന ജാഥ ഉദ്ഘാടനം ചെയ്യും. ജാഥാ ലീഡർ പി.പി.ചിത്തരഞ്ജൻ എം.എൽ.എ, വൈസ്‌ക്യാപ്ടൻ ടി.മനോഹരൻ, ജാഥ മാനേജർ ക്ലൈനസ്സ് റൊസാരിയോ, അംഗങ്ങളായ എ. സ്നാഗപ്പൻ,ടി.കെ.ഭാസുരാദേവി, പി.ഐ.ഹാരിസ്, എ.സഫറുള്ള തുടങ്ങിയവർ പങ്കെടുക്കും.