ബാർബഡോസിന്റെ പോരാട്ട വീര്യത്തിന് മുന്നിൽ പാകിസ്ഥാൻ മുട്ടുമടക്കി, ചരിത്ര വിജയം

Saturday 30 July 2022 12:50 PM IST

കോമൺവെൽത്ത് ഗെയിംസിലെ വനിത ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാനെ ബാർബഡോസ് പരാജപ്പെടുത്തി.15 റൺസിന്റെ വിജയമാണ് ബാർബഡോസ് സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ ഈ വടക്കൻ അമേരിക്കൻ രാജ്യത്തിന്റെ ആദ്യ വിജയമാണിത്.

ആദ്യം ബാറ്റ് ചെയ്‌ത ബാർബഡോസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 144 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളു.

ബാർബഡോസിന് വേണ്ടി ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസ് 51 റൺസും കിസിയ നൈറ്റ് 56 പന്തിൽ നിന്ന് പുറത്താകാതെ 62 റൺസും നേടി. 31 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ നിദാ ദർ മാത്രമാണ് പാക് നിരയിൽ ചെറുത്തുനിന്നത്.