കണ്ണൂരിൽ മകൻ തൂങ്ങിനിൽക്കുന്നത് കണ്ട് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

Saturday 30 July 2022 1:54 PM IST

കണ്ണൂർ: മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. തലശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63) ആണ് മകൻ ദർശനെ (26) തൂങ്ങിയ നിലയിൽ കണ്ട് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

വീട്ടിലെ കിടപ്പുമുറിയിലാണ് ദർശൻ തൂങ്ങിമരിച്ചത്. ഇത് കണ്ട സദാനന്ദൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എഞ്ചിനീയറിംഗ് ബിരുദധാരിയായ ദർശൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെത്തുടർന്ന് ജോലി ഉണ്ടായിരുന്നില്ല.