ആക്ഷൻ രംഗങ്ങൾ എഴുന്നേറ്റ് വന്ന് കാണിച്ച് തരും, സാറിന്റെ മുഖം മാറുമ്പോൾ എനിക്ക് വിഷമം വരും; മലയാളികളുടെ മനസിലെ പൊലീസ് ഓഫീസർ സുരേഷ് ഗോപിയാണ്
പൊറിഞ്ചുമറിയം ജോസിന് ശേഷം ജോഷിയുടെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് 'പാപ്പൻ'. സുരേഷ് ഗോപി നായകനായെത്തിയ ചിത്രം ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ്.
നീത പിള്ള, ഗോകുൽ സുരേഷ്, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. എ.എസ്.പി വിൻസി എബ്രഹാമായി ചിത്രത്തിലെത്തിയ നീത പിള്ള കെെയടി നേടിയിരുന്നു.
'പാപ്പന്റെ' വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് നീത പിള്ള. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'ഞാൻ മുൻപ് ചെയ്‌ത ചിത്രങ്ങൾക്ക് കിട്ടിയ റിവാർഡാണ് പാപ്പൻ. പൂമരം, കുങ്ഫു മാസ്റ്റർ എന്ന ചിത്രത്തിന് ശേഷമാണ് ഇതിലെത്തുന്നത്. ജോഷി സാർ എന്ന ലെജൻഡറി ഡയറക്‌ടർ ചിത്രത്തിലേയ്ക്ക് വിളിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്. ആദ്യമായിട്ടായിട്ടാണ് പൊലീസ് വേഷം ചെയ്യുന്നത്. മലയാളികളുടെ മനസിൽ പൊലീസ് എന്ന് പറയുമ്പോൾ സുരേഷ് സാറിന്റെ മുഖമാണ് ഓർമ വരുന്നത്.
ഞാൻ റെഫർ ചെയ്‌തതും അദ്ദേഹത്തിന്റെ മൂവീസായിരുന്നു. സാറിനൊപ്പം ചെയ്യാൻ ടെൻഷനുണ്ടായിരുന്നു. ആക്ഷൻ സീക്വൻസുകൾ സാർ എണീറ്റ് വന്ന് കാണിച്ചുതരും. സാറിന്റെ മുഖം മാറുമ്പോൾ എനിക്ക് വിഷമം വരും, ഞാൻ തെറ്റിച്ചല്ലോ എന്ന് ഓർത്ത്. ആക്ഷൻ പറയുമ്പോൾ സാർ നമ്മളെ കംഫർട്ടബിൾ ആക്കും'- നീത പിള്ള പറഞ്ഞു.