വെള്ളക്കെട്ടിൽ മുങ്ങി പടിഞ്ഞാറൻ കൊച്ചി...

Tuesday 02 August 2022 1:54 PM IST
പശ്ചിരുകൊച്ചിയിലെ സ്കൂളിലെ വെള്ളക്കെട്ട്

തോപ്പുംപടി: തോരാമഴയിൽ പടിഞ്ഞാറൻ കൊച്ചി വെള്ളക്കെട്ടിലായതോടെ ജനജീവി​തം ദുസഹമായി​. വഴിയാത്രക്കാരും താമസക്കാരും കടകളിൽ വെള്ളം കയറി കച്ചവടക്കാരും ദുരിതത്തിലായി. നീരൊഴുക്കു തടസപ്പെട്ട ഓടകളിൽ നിന്നുള്ള മാലിന്യങ്ങളും റോഡുവക്കിൽ തള്ളിയ മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങളും വെള്ളക്കെട്ടിൽ ഒഴുകി നടക്കുന്ന അവസ്ഥയാണ്. കുട്ടികളടക്കമുള്ളവർക്ക് കാൽനടയാത്ര തന്നെ അപകടകരമായി.റോഡുകൾ വെള്ളക്കെട്ടിലായതോടെ സ്കൂളുകളി​ൽ ഹാജർ നി​ല കുറഞ്ഞു. മഴയിൽ നനഞ്ഞും വെള്ളക്കെട്ടിൽ കുതിർന്നുമെത്തിയ വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ മടക്കി അയച്ചു. പ്രധാന റോഡുകൾ കൂടാതെ ചെറുറോഡുകളും മലിനജലം കെട്ടി നിന്നത് ഉൾമേഖലകളി​ൽ വീടുകളിൽ താമസിക്കുന്നവരെയും വലച്ചു. മട്ടാഞ്ചേരി ,പുല്ലുപാലം ,കരിപ്പാലം ,പാലാസ് റോഡ് ,ജൂത തെരുവ് , ചക്കാ മാടം ,ടി.ഡി.റോഡ് ,ചെറളായി , അമരാ വതി ,വെളി ,കുവപ്പാടം ,ചുള്ളിക്കൽ ,മു ണ്ടംവേലി ,തോപ്പുംപടി ,ഫിഷർമെൻ കോളനി ,രാമേശ്വരം കോളനി, പള്ളുരുത്തി, പെരുമ്പടപ്പ്, ചെല്ലാനം, കുമ്പളങ്ങി തുടങ്ങി വിവിധ കേന്ദ്രങ്ങൾ വെള്ളക്കെട്ടി​ലായി​. കടലേറ്റം രൂക്ഷമായതോടെ മഴവെള്ളക്കെട്ട് മണിക്കുറുകളോളം നീണ്ടു നിന്നതും ജനങ്ങളെ വലച്ചു.

Advertisement
Advertisement