മങ്കിപോക്‌സ് മരണം മെഡി. ബോർഡ് അന്വേഷിക്കും

Tuesday 02 August 2022 12:00 AM IST

തിരുവനന്തപുരം: മങ്കിപോക്‌സ് ബാധിച്ച് തൃശൂരിൽ മരണമടഞ്ഞ യുവാവിനെ പരിശോധിക്കുന്നതിലും നിരീക്ഷിക്കുന്നതിലും വിഴ്ച പറ്റിയോയെന്ന് സംസ്ഥാന മെഡിക്കൽ ബോർഡിലെ ഉന്നതതല സംഘം അന്വേഷിക്കും. യുവാവിന് മങ്കിപോക്‌സ് ആയിരുന്നെന്ന് പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ ഇന്നലെ തെളിഞ്ഞിരുന്നു.

യു.എ.ഇയിൽ നിന്ന് 22ന് പുലർച്ചെയാണ് യുവാവ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. തുടർന്ന് വീട്ടിലായിരുന്നു. ഇടയ്‌ക്കൊരു ആശുപത്രിയിൽ ചികിത്സതേടി. 27ന് പുലർച്ചെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. വളരെ പെട്ടെന്ന് നില ഗുരുതരമായെന്നാണ് പ്രാഥമിക റിപ്പോർട്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

19ന് ദുബായിൽ നടത്തിയ പരിശോധനയുടെ ഫലം 30നാണ് ബന്ധുക്കൾ ആശുപത്രിൽ കൊടുത്തത്. ആശുപത്രി അറിയിച്ചതിനെ തുടർന്ന് ആരോഗ്യ സംഘം എത്തിയപ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പിന്നാലെ മരണം സംഭവിച്ചു.

20 പേരാണ് ഹൈറിസ്‌ക് പ്രൈമറി സമ്പർക്കപ്പട്ടികയിലുള്ളത്. വീട്ടുകാർ, സഹായി, നാല് സുഹൃത്തുക്കൾ, ഫുട്‌ബാൾ കളിച്ച 9 പേർ എന്നിവരാണിവർ. വിമാനത്തിൽ 165 പേരാണുണ്ടായിരുന്നത്. 21 ദിവസമാണ് ഇൻക്യുബേഷൻ പീരീഡ്.

മങ്കിപോക്സ് രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ വകുപ്പിനെ നിർബന്ധമായും അറിയിക്കണം. രോഗം ആരുടേയും കുറ്റമല്ല. നേരത്തെ അറിയിച്ചാൽ അതനുസരിച്ച് ചികിത്സിയ്ക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സാധിക്കും

വീണാ ജോർജ്,

ആരോഗ്യ മന്ത്രി



മങ്കിപോക്സ് പരിശോധന സംസ്ഥാനത്ത് ആരംഭിച്ചു. എല്ലാ ജില്ലകളിലും ഐസൊലേഷൻ വാർഡും ഒരുക്കി. രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. എല്ലാ എയർപോർട്ടുകളിലും ഹെൽപ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. തൃശൂരിൽ സ്ഥിരീകരിച്ചത് വൈറസിന്റെ വെസ്റ്റ് ആഫ്രിക്കൻ വകഭേദമാണ്. ജനിതക പരിശോധന നടത്തും.

പിണറായി വിജയൻ,

മുഖ്യമന്ത്രി

മ​ങ്കി​പോ​ക്സ് ​മ​ര​ണം:
രോ​ഗ​വി​വ​രം​ ​അ​റി​ഞ്ഞ​ത് ​ഗു​രു​ത​രാ​വ​സ്ഥ​യിൽ

തൃ​ശൂ​ർ​:​ ​മ​ങ്കി​പോ​ക്‌​സ് ​ബാ​ധി​ച്ച് ​മ​രി​ച്ച​ ​ചാ​വ​ക്കാ​ട് ​കു​ര​ഞ്ഞി​യൂ​ർ​ ​ആ​ന​ക്കോ​ട്ടി​ൽ​ ​മു​ഹ​മ്മ​ദി​ന്റെ​ ​മ​ക​ൻ​ ​ഹ​ഫീ​സി​ന്റെ​ ​(22​)​ ​രോ​ഗ​ബാ​ധ​ ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​രും​ ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​അ​റി​യു​ന്ന​ത് ​രോ​ഗം​ ​ഗു​രു​ത​ര​മാ​യ​പ്പോ​ൾ.
മ​ര​ണം​ ​സം​ഭ​വി​ച്ച​ ​ശ​നി​യാ​ഴ്ച​ ​യു.​എ.​ഇ​യി​ൽ​ ​നി​ന്ന് ​സു​ഹൃ​ത്ത​യ​ച്ച​ ​വാ​ട്‌​സ്ആ​പ്പ് ​സ​ന്ദേ​ശം​ ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​രെ​ ​കൂ​ട്ടി​രി​പ്പു​കാ​രി​ലൊ​രാ​ൾ​ ​കാ​ണി​ക്കു​ക​യാ​യി​രു​ന്നു.​ ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ ​ഉ​ട​ൻ​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​അ​ധി​കൃ​ത​രെ​ ​അ​റി​യി​ച്ചു.​ ​ഉ​ട​ൻ​ ​സാ​മ്പി​ൾ​ ​ശേ​ഖ​രി​ച്ച് ​ഡി.​എം.​ഒ​ ​ഓ​ഫീ​സി​ലെ​ത്തി​ക്കു​ക​യും​ ​ചെ​യ്തു.​ ​വി​ദേ​ശ​ത്ത് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നു​വെ​ന്ന​ ​വി​വ​രം​ ​യു​വാ​വ്,​ ​സു​ഹൃ​ത്തി​നെ​ ​അ​റി​യി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​പൂ​നെ​ ​വൈ​റോ​ള​ജി​ലാ​ബി​ലെ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​രോ​ഗം​ ​അ​ന്തി​മ​മാ​യി​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ആ​ല​പ്പു​ഴ​ ​വൈ​റോ​ള​ജി​ ​ലാ​ബി​ലെ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​സ്ഥി​രീ​ക​ര​ണം​ ​ഉ​ണ്ടാ​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​പൂ​നെ​യി​ൽ​ ​വീ​ണ്ടും​ ​പ​രി​ശോ​ധി​ച്ച​ത്.​ ​നാ​ട്ടി​ലെ​ത്തി​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​ ​തേ​ട​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​വും​ ​ന​ൽ​കി​യാ​ണ് ​യു.​എ.​ഇ​യി​ൽ​ ​നി​ന്നും​ ​വി​ട്ട​യ​ച്ച​ത്.​ ​എ​ന്നാ​ൽ​ ​പ​രി​ശോ​ധ​നാ​ ​വി​വ​രം​ ​വീ​ട്ടു​കാ​രോ​ട് ​പ​റ​ഞ്ഞി​ല്ല.
ഇ​ട​യ്ക്ക് ​പ​നി​ ​വ​ന്നെ​ങ്കി​ലും​ ​നി​സാ​ര​മാ​യി​ ​ക​ണ്ട​താ​ണ് ​കു​ഴ​പ്പ​മാ​യ​ത്.​ ​ചി​കി​ത്സ​യും​ ​വി​ശ്ര​മ​വും​ ​ഇ​ല്ലാ​തെ​ ​വ​ന്ന​പ്പോ​ൾ​ ​രോ​ഗം​ ​കൂ​ടു​ക​യും​ ​ശ​രീ​ര​ത്തി​ലും​ ​ആ​ന്ത​രി​ക​ ​അ​വ​യ​ങ്ങ​ളി​ലും​ ​അ​ണു​ബാ​ധ​ ​വ​രി​ക​യു​മാ​യി​രു​ന്നു.​ ​വീ​ട്ടി​ൽ​ ​ത​ല​ ​ക​റ​ങ്ങി​ ​വീ​ണ​താ​യും​ ​പ​റ​യു​ന്നു.​ ​ആ​ദ്യം​ ​ചാ​വ​ക്കാ​ടും​ ​പി​ന്നീ​ട് ​തൃ​ശൂ​രി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലും​ ​ചി​കി​ത്സ​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​അ​ണു​ബാ​ധ​ ​ശ​രീ​രം​ ​മു​ഴു​വ​ൻ​ ​വ്യാ​പി​ച്ചി​രു​ന്നു.​ ​മൃ​ത​ദേ​ഹം​ ​വീ​ട്ടി​ലെ​ത്തി​ച്ച് ​മ​താ​ചാ​ര​പ്ര​കാ​രം​ ​സം​സ്‌​ക​രി​ച്ചു.​ ​മാ​താ​വും​ ​സ​ഹോ​ദ​രി​യു​മാ​ണ് ​രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്ന​പ്പോ​ൾ​ ​പ​രി​ച​രി​ച്ചി​രു​ന്ന​ത്.