ഉന്നത വിജയികളെ അനുമോദിച്ചു

Tuesday 02 August 2022 2:23 AM IST

മണ്ണാർക്കാട്: അലനല്ലൂർ ഉണ്ണിയാൽ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹബീബുള്ള അൻസാരി, വേണുഗോപാൽ, നസീഫ് പാലക്കാഴി, ഗ്രാമ പഞ്ചായത്ത് മെമ്പർ അനിതാ വിത്തനോട്ടിൽ, കെ.സി. അഫ്സൽ, അബ്ബാസ്, പി.കെ. അക്ബർ, പി.കെ.യാക്കൂബ് തുടങ്ങിയവർ സംസാരിച്ചു.

അലനല്ലൂർ ഉണ്ണിയാൽ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദ യോഗത്തിൽ നിന്ന്.

Advertisement
Advertisement