നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറും; ജഡ്‌ജി മാറില്ല

Wednesday 03 August 2022 12:00 AM IST

കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സി.ബി. ഐ കോടതിയിൽ നിന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റും. എന്നാൽ ജഡ്‌ജിക്ക് മാറ്റമില്ല.

നിലവിൽ സി.ബി.ഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് തുടർന്നും കേസിൽ വിചാരണ നടത്തും. തികച്ചും സാങ്കേതികമാണ് ഈ കോടതിമാറ്റം. വനിതാജഡ്‌ജിയുടെ കോടതിയിൽ വിചാരണ നടത്തണമെന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കേസ് ഹണി എം. വർഗീസ് അദ്ധ്യക്ഷയായ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റിയത്. സി.ബി.ഐ കോടതി ജഡ്ജിയായ ഹണി എം. വർഗീസിന് പിന്നീട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും വിചാരണ ഈ കോടതിയിൽ തുടർന്നു. എന്നാൽ ഇപ്പോൾ സി.ബി.ഐ കോടതി ജഡ്ജിയായി തിരുവനന്തപുരം അഡി. ജില്ലാ ജഡ്ജി കെ.കെ. ബാലകൃഷ്‌ണനെ സ്ഥലം മാറ്റി നിയമിച്ചപ്പോൾ ഹണി എം. വർഗീസിന് സി.ബി.ഐ കോടതിയുടെ ചുമതല ഒഴിയേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് കേസ് ഹണി എം. വർഗീസ് അദ്ധ്യക്ഷയായ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നത്. ഇതുസംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രിയുടെ ഉത്തരവ് ഉടനുണ്ടാകും.

വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന് അതിജീവിത ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടെങ്കിലും പിന്നീട് കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. ഈ ആവശ്യം തള്ളി വിചാരണ തുടരാൻ ഉത്തരവിട്ടിരുന്നു.

5 ജില്ലാ ജഡ്ജിമാർക്ക്

സ്ഥലംമാറ്റം

തലശേരി ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റ്യനെ ആലപ്പുഴയിലേക്കും മഞ്ചേരി അഡി. ജില്ലാ ജഡ്ജി കെ.ജെ. ആർബിയെ പത്തനംതിട്ടയിലേക്കും എറണാകുളം അഡി. ജില്ലാ ജഡ്ജി ജി. ഗിരീഷിനെ തലശേരിയിലേക്കും തിരുവനന്തപുരം അഡി. ജില്ലാ ജഡ്ജി കെ.കെ. ബാലകൃഷ്‌ണനെ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിലേക്കും ആലപ്പുഴ അഡി. ജില്ലാ ജഡ്ജി മിനി എസ്. ദാസിനെ എറണാകുളം അഡി. ജില്ലാ ജഡ്ജിയായും നിയമിച്ച് ഹൈക്കോടതി ഉത്തരവിറക്കി.

ദി​ലീ​പി​ന്റെ​ ​ജാ​മ്യം​ ​റ​ദ്ദാ​ക്കാൻ
ക്രൈം​ബ്രാ​ഞ്ച് ​ഹൈ​ക്കോ​ട​തി​യിൽ

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച് ​അ​ശ്ളീ​ല​ദൃ​ശ്യം​ ​പ​ക​ർ​ത്തി​യ​ ​കേ​സി​ൽ​ ​ന​ട​ൻ​ ​ദി​ലീ​പി​ന്റെ​ ​ജാ​മ്യം​റ​ദ്ദാ​ക്കാ​ൻ​ ​ക്രൈം​ബ്രാ​ഞ്ച് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​നേ​ര​ത്തെ​ ​ഈ​യാ​വ​ശ്യം​ ​ഉ​ന്ന​യി​ച്ച് ​ക്രൈം​ബ്രാ​ഞ്ച് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​ത​ള്ളി​യി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​യാ​ണ് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.
ദി​ലീ​പി​ന് ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച​പ്പോ​ൾ​ ​തെ​ളി​വു​ക​ൾ​ ​ന​ശി​പ്പി​ക്ക​രു​തെ​ന്നും​ ​സാ​ക്ഷി​ക​ളെ​ ​സ്വാ​ധീ​നി​ക്ക​രു​തെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​വ്യ​വ​സ്ഥ​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​കേ​സി​ലെ​ ​സാ​ക്ഷി​ക​ളെ​ ​സ്വാ​ധീ​നി​ച്ച​തി​നും​ ​തെ​ളി​വു​ക​ൾ​ ​ന​ശി​പ്പി​ച്ച​തി​നും​ ​തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ​ ​തെ​ളി​വു​ല​ഭി​ച്ചെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.​ ​വി​പി​ൻ​ലാ​ൽ,​ ​ദാ​സ​ൻ,​ ​സാ​ഗ​ർ​ ​വി​ൻ​സെ​ന്റ്,​ ​ഡോ.​ ​ഹൈ​ദ​രാ​ലി,​ ​ശ​ര​ത്,​ ​ജി​ൻ​സ​ൻ​ ​തു​ട​ങ്ങി​ ​പ​ത്തോ​ളം​ ​സാ​ക്ഷി​ക​ളെ​ ​ദി​ലീ​പ് ​സ്വാ​ധീ​നി​ച്ചു.​ ​ദി​ലീ​പി​ന്റെ​യും​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും​ ​ഫോ​ണു​ക​ളി​ലെ​ ​നി​ർ​ണാ​യ​ക​ ​വി​വ​ര​ങ്ങ​ൾ​ ​ന​ശി​പ്പി​ച്ച​തി​നും​ ​തെ​ളി​വു​ക​ളു​ണ്ട്.​ ​ഇ​വ​യൊ​ക്കെ​ ​ശ​രി​യാ​യി​ ​വി​ല​യി​രു​ത്താ​തെ​യാ​ണ് ​വി​ചാ​ര​ണ​ക്കോ​ട​തി​ ​ഹ​ർ​ജി​ ​ത​ള്ളി​യ​തെ​ന്നും​ ​പ​റ​യു​ന്നു.
സാ​ക്ഷി​ക​ളെ​ ​സ്വാ​ധീ​നി​ച്ച​തി​ന് ​തെ​ളി​വാ​യി​ ​ചി​ല​ ​ശ​ബ്ദ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​വ​യു​ടെ​ ​ആ​ധി​കാ​രി​ക​ത​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​പ്രോ​സി​ക്യൂ​ഷ​ന് ​ക​ഴി​ഞ്ഞി​ല്ലെ​ന്നും​ ​ജാ​മ്യം​റ​ദ്ദാ​ക്കാ​ൻ​ ​പ​ര്യാ​പ്ത​മാ​യ​ ​തെ​ളി​വു​ക​ൾ​ ​ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​വി​ചാ​ര​ണ​ക്കോ​ട​തി​ ​ക്രൈം​ബ്രാ​ഞ്ചി​ന്റെ​ ​ആ​വ​ശ്യം​ ​നേ​ര​ത്തെ​ ​നി​ര​സി​ച്ച​ത്.

Advertisement
Advertisement