സി പി എം  നേതാക്കൾ നിരന്തരം ഉപദ്രവിക്കുന്നു, ഞാൻ എങ്ങനെ ജീവിക്കാനാണ്; അംഗപരിമിതൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Wednesday 03 August 2022 9:05 AM IST

കോഴിക്കോട്: വടകരയിൽ അംഗപരിമിതൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുക്കാളി തട്ടോളിക്കര സ്വദേശി പ്രശാന്താണ് ആത്മഹ്യയ്ക്ക് ശ്രമിച്ചത്. സി പി എം നേതാക്കൾ നിരന്തരം ഉപദ്രവിക്കുകയാണെന്നും ഇതിൽ മനംനൊന്താണ് ഇത് ചെയ്യേണ്ടിവന്നതെന്നും പ്രശാന്ത് പറഞ്ഞു.

'ജീവിതം വഴിമുട്ടിയതുകൊണ്ടാണ് റോഡിൽ വന്ന് കിടക്കുന്നത്. ഞാൻ മരിക്കണോ ജീവിക്കണോ എന്ന് അവർ തീരുമാനിക്കട്ടെ. അവർ ഇങ്ങനെ ഉപദ്രവിച്ചാൽ ഞാൻ എങ്ങനെയാണ് ജീവിക്കേണ്ടത്.' പ്രശാന്ത് ചോദിച്ചു.

പ്രശാന്തിനെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ പ്രശാന്തിന്റെ കാൽ ദീർഘനാളുകൾക്ക് മുമ്പ് മുറിച്ചുമാറ്റിയിരുന്നു. അതേസമയം, ആരോപണത്തിൽ കഴമ്പില്ലെന്ന് സി പി എം പ്രതികരിച്ചു.