മലപ്പുറത്ത് വില്ലേജ് ഓഫീസർ തൂങ്ങിമരിച്ച നിലയിൽ, ആദ്യം കണ്ടത് ജീവനക്കാ‌ർ

Wednesday 03 August 2022 4:05 PM IST

മലപ്പുറം: വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപമുള്ള ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് വിപിൻ.

രാവിലെ ഓഫീസിൽ എത്താത്തതിനെത്തുടർന്ന് അന്വേഷിച്ചെത്തിയ ജീവനക്കാരാണ് വിപിനെ മരിച്ച നിലയിൽ കണ്ടത്. ഫോണിൽ വിളിപ്പോൾ എടുക്കാത്തതിനെത്തുടർന്നായിരുന്നു ഇവർ വീട്ടിലെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement