പൊലീസ് കോൺസ്റ്റബിൾ (ഐ.ആർ.ബി) പരീക്ഷ മാറ്റി

Thursday 04 August 2022 12:43 AM IST

തിരുവനന്തപുരം: പൊലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 136/2022) തസ്‌തികയിലേക്ക് 29 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ. പരീക്ഷ സെപ്റ്റംബർ 30 ലേക്ക് മാറ്റി. അഡ്മിഷൻ ടിക്കറ്റുകൾ സെപ്‌തംബർ 16 മുതൽ പ്രൊഫൈലിൽ ലഭിക്കും.

അഭിമുഖം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്മ്യൂണിറ്റി മെഡിസിൻ), അസിസ്റ്റന്റ് പ്രൊഫസർ (മൈക്രോബയോളജി) ഒന്നാം എൻ.സി.എ- പട്ടികജാതി (കാറ്റഗറി നമ്പർ 322/2021, 373/2021) തസ്‌തികകളിലേക്കുള്ള അഭിമുഖം 5 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ. ഫോൺ: 0471 2546448


കേരള ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ റീജിയണൽ ഓഫീസർ (കാറ്റഗറി നമ്പർ 138/2019) തസ്തികയിൽ 10 ന് രാവിലെ 9.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും. ഫോൺ നമ്പർ: 0471 2546434
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്‌കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) (കാറ്റഗറി നമ്പർ 517/2019) തസ്തികയിലേക്ക് 10, 11, 12, 24, 25, 26 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 201/2019) തസ്തികയിലേക്ക് 11 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546433.

സർട്ടിഫിക്കറ്റ് പരിശോധന

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫിസിക്‌സ്) (കാറ്റഗറി നമ്പർ 303/2019) തസ്തികയിലേക്ക് 10, 11, 12, 16, 17, 19 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധിക്കും. ഫോൺ: 0471 2546324
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ (ജ്യോഗ്രഫി) - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 142/2022) തസ്തികയിലേക്ക് 16 നും അസിസ്റ്റന്റ് പ്രൊഫസർ (എഡ്യുക്കേഷണൽ ടെക്‌നോളജി) (കാറ്റഗറി നമ്പർ 144/2022) തസ്തികയിലേക്ക് 24, 26 തീയതികളിലും രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546447.

ഒ.എം.ആർ. പരീക്ഷ

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് (ഡയറി/സി.എഫ്.പി)- പാർട്ട് 1 ജനറൽ കാറ്റഗറി (കാറ്റഗറി നമ്പർ 402/2021) തസ്തികയിലേക്ക് 12 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

വകുപ്പുതല പരീക്ഷ - തീയതി നീട്ടി

ജൂലായ് 2022 ലെ വകുപ്പുതല പരീക്ഷകൾക്ക് ഓൺലൈൻ മുഖേന ഈ മാസം 16 വരെ അപേക്ഷിക്കാം.

Advertisement
Advertisement