ഫിൻടെക് സേവനങ്ങളുമായി ധനലക്ഷ്‌മി ബാങ്ക്
Friday 05 August 2022 3:02 AM IST
തൃശൂർ: ഉപഭോക്താക്കൾക്ക് മുൻഗണനാ മേഖലകളിൽ മൈക്രോ വായ്‌പ, ഓപ്പറേഷൻസ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി സേവനങ്ങൾ ലഭ്യമാക്കാനായി ധനലക്ഷ്‌മി ബാങ്ക്, ന്യൂ സ്‌ട്രീറ്റ് ടെക്‌നോളജീസുമായി കൈകോർക്കുന്നു. ബാങ്കിന്റെ തൃശൂരിലെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.
സേവനങ്ങൾ നടപ്പാക്കാനുള്ള ഡിജിറ്റൽ പിന്തുണയാണ് ബാങ്കിന് ന്യൂ സ്‌ട്രീറ്റ് ടെക്‌നോളജീസ് നൽകുക. സാമ്പത്തിക സേവനങ്ങൾ കൂടുതൽ മികച്ചതാക്കാനും സാമ്പത്തിക ഉൾപ്പെടുത്തൽ (ഫിനാൻഷ്യൽ ഇൻക്ളൂഷൻ) കാര്യക്ഷമമാക്കാനും സഹകരണം സഹായിക്കുമെന്ന് ധനലക്ഷ്‌മി ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ജെ.കെ.ശിവൻ പറഞ്ഞു.