സ്വാതന്ത്ര്യ സമര സേനാനി കെ.രാഘവൻ നിര്യാതനായി
Friday 05 August 2022 12:00 AM IST
തൊടിയൂർ: സ്വാതന്ത്ര്യ സമര സേനാനി തൊടിയൂർ കല്ലേലിഭാഗം തടത്തിൽ കിഴക്കതിൽ കെ.രാഘവൻ (99) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടക്കും.സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് യുവാവായിരുന്ന രാഘവൻ സമരപഥത്തിലേയ്ക്ക് ഇറങ്ങി അറസ്റ്റ് വരിക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.ഔദ്യോഗിക രേഖകൾ പ്രകാരം കരുനാഗപ്പള്ളി താലൂക്കിൽ അവശേഷിച്ച രണ്ട് സ്വാതന്ത്ര്യ സമര ഭടന്മാരിൽ ഒരാളാണ് ഇദ്ദേഹം.തൊടിയൂർ പഞ്ചായത്തിലെ അവസാന പേരുകാരനും. പരേതയായ രാജമ്മയാണ് ഭാര്യ.മക്കൾ:പങ്കജാക്ഷൻ (റിട്ട.സി.ആർ.പി.എഫ്),അംബിക,പരേതനായ അരവിന്ദാക്ഷൻ,മല്ലിക,ശിവപ്രസാദ് (ദുബായ്).മരുമക്കൾ:സരസ്വതി,പരേതനായ സുരേന്ദ്രൻ,രാധാകൃഷ്ണൻ,സുനിത.സഞ്ചയനം 11ന് രാവിലെ 7ന്.