കേരളത്തിൽ മാത്രമല്ല, അങ്ങ് കർണാടകയിലുമുണ്ട് ആരാധകരേറെ; കുടകിലെ കാഴ്ച കണ്ട വാവയുടെ കണ്ണ് നിറഞ്ഞു, അവിടെയുള്ളവരോട് പറയാനുണ്ടായിരുന്നത് ഇത്രമാത്രം
Friday 05 August 2022 1:58 PM IST
കർണാടകയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണെന്ന് ആരെങ്കിലും ചോദിച്ചാൽ കണ്ണുമടച്ച് പറയാം കുടക് ആണെന്ന്. അവിടേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. വാവ സുരേഷ് കുടകിൽ എത്തിയത് പാമ്പ് സംരക്ഷകരുടെ സംഘടനയുടെ ആദരവ് ഏറ്റുവാങ്ങാനാണ്.
ഓരോ വീടുകളിലും,വഴിവക്കിലും വാവാ സുരേഷിനെ നെഞ്ചോട് ചേർത്താണ് കുടക് നിവാസികൾ എതിരേറ്റത്,വാവാ സുരേഷിന്റെ കണ്ണ് നിറഞ്ഞ നാട്ടുകാരുടെ സ്നേഹ പ്രകടനങ്ങൾ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...