'കാൻസ്‌പയർ' പ്രകാശനം

Saturday 06 August 2022 1:04 PM IST
ആസ്റ്റർ മെഡ്സിറ്റിയുടെ 'കാൻസ്‌പയർ' പുസ്തകം തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ പ്രകാശനം ചെയ്യുന്നു. ഡോ. രാമസ്വാമി, ഡോ.ജെം കളത്തിൽ, ഫർഹാൻ യാസിൻ, ഡോ. അരുൺ ആർ. വാര്യർ, ഡോ. ദുർഗ പൂർണ എന്നിവർ സമീപം

കൊച്ചി: കാൻസറിനെ അതിജീവിച്ചവരുടെ അനുഭവങ്ങൾ ഉൾപ്പെടുത്തി 'കാൻസ്‌പയർ' പുസ്തകം ആസ്റ്റർ മെഡ്സിറ്റി പുറത്തിറക്കി. ഏഴുപേരുടെ പ്രചോദനമേകുന്ന കഥകളാണ് പുസ്തകത്തിലുള്ളത്. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ പുസ്തകം പ്രകാശനം ചെയ്തു. 'സെന്റർ ഫോർ ഡേ കെയർ കാൻസർ പ്രൊസീജിയേഴ്‌സ് 'പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഈ സെന്ററിൽ ഒരു ദിവസം മൂന്ന് പേർക്ക് വരെ ശസ്ത്രക്രിയ നടത്തുമെന്ന് ഓങ്കോ സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ പറഞ്ഞു.

ആസ്റ്റർ ഹോസ്പിറ്റൽസ് ഡയറക്ടർ ഫർഹാൻ യാസിൻ, ഡോ. അരുൺ ആർ. വാര്യർ, ഡോ. ദുർഗാ പൂർണ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement