സ്നേഹസ്പർശം മെഗാ മെഡിക്കൽക്യാമ്പ്

Saturday 06 August 2022 12:02 AM IST
MedicalCamp

കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് കേരള സീനിയർ സിറ്റിസൺസ് ഫോറം, കെ.എം.സി.ടി മെഡിക്കൽ കോളേജ് (മുക്കം) നാഷണൽ ഹോസ്പിറ്റൽ എന്നിവ സംയുക്തമായി ആഗസ്റ്റ് 14 ഞായറാഴ്ച വടയം സൗത്ത് എൽ.പി.സ്കൂളിൽ സ്നേഹസ്പർശം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡ്മിറ്റ് ചെയ്യുന്ന രോഗികൾക്ക് കെ.എ.എസ്.പി ആരോഗ്യ സുരക്ഷ സംവിധാനം ലഭിക്കും, ഇതോടൊപ്പം ആയുർവേദ ചികിൽസ, സൗജന്യ കേൾവി പരിശോധന, കേൾവി സഹായി എന്നിവ 20% വിലക്കുറവിൽ ലഭിക്കുമെന്ന് സംഘാടകരായ കുഞ്ഞിക്കേളുനമ്പ്യാർ, വി.കെ.ഇബ്രാഹിം, മേനിക്കണ്ടി അബ്ദുള്ള, ടി.എം അമ്മത്, പി.വി.മൂസ, കുഞ്ഞിരാമൻ കെ., കെ.പി.ചന്ദ്രൻ ,രാജൻ ഒ.പി, മൂസ ടി.എം. എന്നിവർ പറഞ്ഞു.

Advertisement
Advertisement