പ്രതാപവർമ്മ തമ്പാന് യാത്രാമൊഴി

Saturday 06 August 2022 12:34 AM IST

കൊല്ലം: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ചാത്തന്നൂർ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ഡോ. ജി. പ്രതാപവർമ്മ തമ്പാന് ആയിരങ്ങൾ കണ്ണീരോടെ വിട നൽകി. വിവിധയിടങ്ങളിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള അനേകം പേർ അന്ത്യാഞ്ജലിയർപ്പിച്ചു.

രാവിലെ 10ന് ഭൗതികദേഹം വിലപായാത്രയായി ഡി.സി.സി ഓഫീസിലെത്തിച്ചു. തുടർന്ന് ചാത്തന്നൂർ ജംഗ്ഷൻ, പേരൂർ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ച ശേഷം പേരൂരിലെ കുടുംബവീടായ മുല്ലശേരിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. നൂറ് കണക്കിന് പ്രവർത്തകർ വിലാപയാത്രയെ അനുഗമിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മേയർ പ്രസന്ന ഏണസ്റ്റ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.എൽ.എമാരായ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി.സിദ്ദിഖ്, എം.നൗഷാദ്, പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, എ.വിൻസെന്റ്, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, മുൻ ജില്ലാ സെക്രട്ടറി കെ.രാജഗോപാൽ തുടങ്ങിയ നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു.

Advertisement
Advertisement