ഹോട്ടലുകൾക്ക് ശുചിത്വ നിലവാര സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

Saturday 06 August 2022 1:04 AM IST
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ പുരസ്കാരം ഹോട്ടൽ എൻ.എം.ആർ അപ്ടൗൺ ഉടമ അബ്ദുൾ റസാഖ് ജില്ലാ കളക്ടർ മൃൺമയി ജോഷിയിൽ നിന്ന് ഏറ്റുവാങ്ങുന്നു

പാലക്കാട്: ഭക്ഷ്യ സുരക്ഷാ വകുപ്പും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും നടപ്പിലാക്കുന്ന ഹൈജീൻ റേറ്റിംഗ് പദ്ധതിയുടെ ഭാഗമായി ഹോട്ടലുകൾ, ബേക്കറികൾ, മീറ്റ് സ്റ്റാളുകൾ തുടങ്ങിയ ഭക്ഷണ ഉത്പാദന,​ വിൽപ്പന സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്തി. മികച്ച സ്ഥാപനങ്ങൾക്ക് ഫൈവ് സ്റ്റാർ പദവി ലഭിച്ചു. അതിന് താഴെ 4 സ്റ്റാർ, 3സ്റ്റാർ എന്നിങ്ങനെ റേറ്റിംഗ് ലഭിച്ച സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ കളക്ടർ മൃൺമയി ജോഷി വിതരണം ചെയ്തു. കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ വി.കെ. പ്രദീപ് കുമാർ പദ്ധതി വിശദീകരിച്ചു. ഉന്നത റേറ്റിംഗ് ലഭിച്ച സ്ഥാപനങ്ങൾ അത് നിലനിറുത്തണമെന്നും മറ്റുള്ളവർ നിലവാരം ഉയർത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു. ർ

ജില്ലയിൽ അപേക്ഷ സമർപ്പിച്ച 60 സ്ഥാപനങ്ങളിൽ 49 എണ്ണത്തിനും ഗ്രേഡിംഗ് ലഭിച്ചു. നിലവാരം നോക്കി ഉപഭോക്താക്കൾക്ക് ഭക്ഷണം കഴിക്കാൻ ഹൈജീൻ റേറ്റിംഗ് സഹായകരമാകും. വിവിധ സ്ഥാപന മേധാവികൾ കളക്ടറിൽ നിന്നും സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഒ.പി. നന്ദകിഷോർ, ഹേമർ എന്നിവർ സംബന്ധിച്ചു.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ശുചിത്വ പുരസ്കാരം ഹോട്ടൽ എൻ.എം.ആർ അപ്ടൗൺ ഉടമ അബ്ദുൾ റസാഖ് ജില്ലാ കളക്ടർ മൃൺമയി ജോഷിയിൽ നിന്ന് ഏറ്റുവാങ്ങുന്നു

Advertisement
Advertisement