ഗോദയിൽ എതിരാളികൾ ഇല്ലാതെ ഇന്ത്യ, ഇന്ന് സ്വന്തമാക്കിയത് മൂന്ന് സ്വർണം

Saturday 06 August 2022 1:14 AM IST

ബ​ർ​മിം​ഗ്ഹാം​:​ ​കോ​മ​ൺ​വ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​ഗു​സ്തി​വേ​ദി​യി​ൽ​ ​പൊന്നുവാരി ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങൾ.​ ​പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ 65 കിലോ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ ബജ്‌രംഗ് പൂനിയ, 86 കിലോഗ്രാം വിഭാഗത്തിൽ ദീപക്ക് പൂനിയ, വനിതകളുടെ 62 കിലോയിൽ സാക്ഷി മാലിക്ക് എന്നിവരാണ് ഇന്ത്യൻ അക്കൗണ്ടിലേക്ക് ഇന്നലെ ഗോദയിൽ നിന്ന് സ്വർണം എത്തിച്ചത്.

​ഫൈ​ന​ലി​ൽ​ ​കാ​ന​ഡ​യു​ടെ​ ​ല​ച്ച്‌​ലാം​ ​മ​സൈ​ലി​നെ​ 9​-2​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​ബ​ജ്‌​രം​ഗ് ​സ്വ​ർ​ണം​ ​നേ​ടി​യ​ത്.​സെ​മി​യി​ൽ​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ജോ​ർ​ജ്ജ് ​റാ​മ്മി​നെ​ 10​-0​ത്തി​ന് ​നി​ഷ് ​പ്ര​ഭ​നാ​ക്കി​യാ​ണ് ​ക​ലാ​ശ​പ്പോ​രി​ന് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്. ബജ്‌രംഗിന്റെ മൂന്നാം കോമൺവെൽത്ത് മെഡലാണിത്. ഫൈനലിൽ കാനഡയുടെ ഗോഡിനസ് ഗോൺസാലസിനെ വീഴ്ത്തിയാണ് സ്വർണം സ്വന്തമക്കിയത്. 0-4ന് പിന്നിൽ നിന്ന ശേഷമാണ് തകർപ്പൻ തിരിച്ചുവരവ് നടത്തി സാക്ഷി സ്വർണം നേടിയത്.ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് സാക്ഷിയുടേയും മൂന്നാം കോമൺവെൽത്ത് മെഡലാണിത്. നിലവിലെ ചാമ്പ്യൻ പാകിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ ഫൈനലിൽ മലർത്തിയടിച്ചാണ് ദീപക്ക് പൂനിയ 86 കിലോ വിഭാഗത്തിൽ പൊന്ന് നേടിയത്. 3-0ത്തിനാണ് ദീപക്കിന്റെ ജയം.

അതേസമയം വ​നി​ത​ക​ളു​ടെ​ ​ഫ്രീ​സ്റ്റൈ​ൽ​ 57​ ​കി​ലോ​ഗ്രാ​മി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​അ​ൻ​ഷു​ ​മാ​ലി​ക്കിന് ​വെ​ള്ളി​ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ​ഫൈ​ന​ലി​ൽ​ ​നൈ​ജീ​രി​യ​ൻ​ ​താ​രം​ ​ഒ​ഡു​നാ​യോ​ ​അ​ഡേ​കു​ഒ​റേ​യേ​യോ​ട് ​തോ​റ്റ​തോ​ടെ​യാ​ണ് ​​ഇ​രു​പ​ത്തി​യൊ​ന്നാം​ ​പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ൽ അ​ൻ​ഷു​വി​ന്റെ​ ​സ്വ​ർ​ണ​ ​മോ​ഹം​ ​വെ​ള്ളി​യി​ൽ​ ​ഒ​തു​ങ്ങി​യ​ത്.​ 2018​,​ 2014 കോമൺവെൽത്ത് ഗെയിംസുകളിൽ​ ​പൊ​ന്ന​ണി​ഞ്ഞ​ ​നൈ​ജീ​രി​യ​ൻ​ ​താ​ര​ത്തി​ന്റ​ ​തു​ട​ർ​ച്ച​യാ​യ​ ​മു​ന്നാം​ ​സ്വ​ർ​ണ​മാ​ണി​ത്. പുരുഷൻമാരുടെ 125 കിലോയിൽ മോ​ഹി​ത് ​ഗ്രീ​വാ​ൾ,​​​ ​വനിതകളുടെ 68 കിലോയിൽ ദി​വ്യ​ ​ക​ക്ര​ൻ​ ​എ​ന്നി​വ​ർ​ ​വെ​ങ്ക​ലം നേടി.