മഴ കുറഞ്ഞു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടുക്കി  അണക്കെട്ടിൽ  റെഡ്  അലർട്ട്

Saturday 06 August 2022 8:01 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. ഇന്ന് നാല് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എവിടെയും തീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോ‌‌ട് ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. മലയോരത്തും തീരപ്രദേശത്തും താമസിക്കുന്നവർ ജാഗ്രത തുടരണം. നാളെയോടെ ബംഗാൾ ഉൾക്കടലിൽ ന്യനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം, ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് നൽകിയിരിക്കുകയാണ്. ജലനിരപ്പ് 2382.53 അടിക്ക് മുകളിലെത്തി.